കെ എസ് ഇ ബി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക് എതിരെ തിരുവനന്തപുരം വൈദ്യുതിഭവന് മുന്നിൽ നടക്കുന്ന സംയുക്തസമര സമിതിയുടെ പ്രക്ഷോഭങ്ങൾക് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ട് രണ്ടാം ദിനവും ബാലുശ്ശേരി ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കെ എസ് ഇ ബി ഓഫീസർസ് അസോസിയേഷൻ ഭാരവാഹി സ: സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ : എം എം അബ്ദുൾ അക്‌ബർ വിശദീകരണം നടത്തി.

സ: ഉദയകുമാർ, സ: ലാലു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.