TRAINING OF YOUTH IN WELLNESS,POSITIVE LIFE STYLE AND FIT INDIAഎന്ന
പരിപാടി സംഘടിപ്പിച്ചു: -
നരിക്കുനി : ഫീനിക്സ് ആർട്സ് &സ്പോർട്സ് ക്ലബ് ഒടുപാറയുടെയും, നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിൻ്റെയും നേതൃത്വത്തിൽ TRAINING OF YOUTH IN WELLNESS,POSITIVE LIFE STYLE AND FIT INDIA പരിപാടി സംഘടിപ്പിച്ചു , ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു , ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷയായി. അൻപതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത യോഗ പരിശീലകൻ ഉമേഷ് നന്മണ്ട യോഗ ക്ലാസും ,ഹംന ,ഷാഹൂദ് അലി എന്നിവർ TALK ON LISTENING ക്ലാസും എടുത്തു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ തലപ്പൊയിൽ അബ്ദുൽ മജീദ്, NYK ചേളന്നൂർ ബ്ലോക്ക് കോർഡിനേറ്റർ അജ്‌സൽ എന്നിവർ സംസാരിച്ചു. ഷഫാസ് മുഹമ്മദ് സ്വാഗതവും, സാബിത് കെഎം നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍