റേഷൻ വിതരണം 2022 ഫെബ്രുവരിയിലെ വസ്തുക്കൾ :-
3.2.2022.
താമരശ്ശേരി: താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ഫെബ്രുവരിയിൽ വിതരണംചെയ്യുന്ന റേഷൻസാധനങ്ങളുടെ അളവ് താഴെ പറയുന്ന പ്രകാരമായിരിക്കുമെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി.പി. വിനോദ് അറിയിച്ചു.
എ.എ.വൈ. കാർഡ്: പത്തുകിലോ കുത്തരി, പത്തു കിലോ പുഴുങ്ങലരി, പത്തു കിലോ പച്ചരി, നാലു കിലോ ഗോതമ്പ്, ഒരു കിലോ ആട്ട. മുൻഗണനാ കാർഡ്: ആളൊന്നിന് ഒരു കിലോ കുത്തരി, രണ്ടു കിലോ പുഴുങ്ങലരി, ഒരു കിലോ പച്ചരി, ഒരു കിലോ ഗോതമ്പ്, കാർഡൊന്നിന് ഒരു കിലോ ആട്ട.
സബ്‌സിഡി (നീല) കാർഡ്: ആളൊന്നിന് രണ്ടു കിലോ പുഴുങ്ങലരി, സ്റ്റോക്കനുസരിച്ച് നാലു കിലോവരെ ആട്ട.
പൊതുവിഭാഗം (വെള്ള) കാർഡ്: കാർഡൊന്നിന് നാലു കിലോ പുഴുങ്ങലരി, മൂന്നു കിലോ പച്ചരി, ലഭ്യതയ്ക്കനുസരിച്ച് നാലു കിലോവരെ ആട്ട.
എൻ.പി.ഐ. കാർഡ്: രണ്ടു കിലോ പുഴുങ്ങലരി, ഒരു കിലോ ആട്ട. കൂടാതെ പി.എം.ജി.കെ.വൈ. പദ്ധതിപ്രകാരം എ.എ.വൈ, മുൻഗണന (മഞ്ഞ, പിങ്ക്) കാർഡുകൾക്ക് ആളൊന്നിന് നാലു കിലോ പുഴുങ്ങലരിയും, ഒരു കിലോ ഗോതമ്പും ലഭിക്കും.

0 അഭിപ്രായങ്ങള്‍