മാർച്ച് 28, 29 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:
കൊടുവള്ളി: മാർച്ച് 28, 29 നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കെ എസ്.ഇ.ബി വർക്കേർസ് അസോസിയേഷൻ (സി.ഐ.ടി.യു ) ബാലുശ്ശേരി ഡിവിഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു , കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം എം അക്ബർ ഉൽഘാടനം ചെയ്തു ,
ഷിജു.എം.വി അദ്ധ്യക്ഷനായിരുന്നു , അനിത പി.എ ,.ഷിബു എൻ.എം , ഉദയകുമാർ കെ .സന്തോഷ്. പി. അനിത പി കെ തുടങ്ങിയവർ സംസാരിച്ചു , സംസ്ഥാന ഭാരവാഹികളായ വി.ജനാർദ്ദനൻ ,ദീലീപ് കെ.പി എന്നിവർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
,2013 ശേഷം ജോലിയിൽ കയറിയ ജീവനക്കാർക്ക് പ്രമോഷൻ നൽകുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ മാനേജ്മെൻറിനോട് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു .

0 അഭിപ്രായങ്ങള്‍