തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റ നയത്തിന്നതിരെ. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധമിരമ്പി :-



മടവൂർ :-തൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ചു തൊഴിൽ നൽകുകയും ,കൂലി നൽകാനുമുള്ള നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുകയാണ്, ഈ നിയമം പിൻവലിക്കുക, എല്ലാ തൊഴിലാളികളെയും ഒന്നായിക്കാണുക. കൂലി ഒരേസമയത്ത് വിതരണം ചെയ്യുക.15 ദിവസം കൊണ്ട് കൂലി നൽകണമെന്നാണ് നിയമം ,എന്നാൽ മാസങ്ങളോളമായി കൂലി കുടിശികയാണ് ,കോവിഡ് കാലത്തും കൂലി നല്കാതെ പട്ടിണി കിടത്തുകയാണ്. ഒരു കുടുംബത്തിന്  100 ദിവസമാണ് തൊഴിൽ, ഇത് 200. പ്രവർത്തി ദിവസമാക്കണം ,ഒരു കുടുംബത്തിൽ തന്നെ 2ഉം, 3ഉം പേർ തൊഴിലെ ടുക്കാൻ തയ്യാറുള്ള കുടുംബങ്ങൾക്കും ഇപ്പോൾ 100ദിവസം മാത്രമാണ് തൊഴിൽ നൽകുന്നത്, ഇത് 200 ദിവസമായി വർധിപ്പിക്കണം. ഇപ്പോൾ 295. രൂപയാണ് കൂലി. നാമമാത്രമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത് , ജീവിത ചെലവ് വർധിക്കുകയാണ് ,കൂലി 600. രൂപയാക്കി വർധിപ്പിക്കുക. കേരള സർക്കാർ രാജ്യത്താദ്യ മായി തൊഴിലാളികൾക്ക് ക്ഷേമനിധി പ്രഖ്യാപിച്ചിട്ടുണ്ട് ,ഇതിന് ഫണ്ട് നൽകാനും, നടപടികൾ വേഗത്തിലാക്കി തൊഴിലാളികൾക്ക് അനുകൂല്യം നൽകണമെന്നും തൊഴിലാളികൾ അവശ്യ പ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളി (എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ)മടവൂർ പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ എരവന്നൂർ പോസ്റ്റ്‌ ഓഫീസിന്നു മുന്നിൽ നടന്ന ധർണ്ണ എ പി   നെസ്തർ ഉത്ഘാടനം ചെയ്തു.  സുഭദ്ര  ആദ്യക്ഷയായിരുന്നു,വാർഡ് മെമ്പർ. എംപി. ബാബു ,ജസീന ,നിഷ തുടങ്ങിയവർ സംസാരിച്ചു ,