28 ,29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കത്തിന് കെ എസ് ഇ ബി തൊഴിലാളികളും :-
മാനന്തവാടി :- മാർച്ച് 28 ,29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ കെ എസ് ഇ ബി ജീവനക്കാരും ,തൊഴിലാളികളും അണിനിരക്കണമെന്ന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) മാനന്തവാടി ഡിവിഷൻ കൺവൻഷൻ ആവശ്യപ്പെട്ടു ,കൺവൻഷൻ സി ഐ ടി യു മാനന്തവാടി ഏരിയാ സെക്രട്ടറി ടി കെ പുഷ്പൻ ഉൽഘാടനം ചെയ്തു ,ഡിവിഷൻ പ്രസിഡണ്ട് സജീവ് വി കെ അദ്ധ്യക്ഷനായിരുന്നു ,ചടങ്ങിൽ ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ജീന പി എസിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വിശ്വനാഥൻ അനുമോദിച്ചു, സംസ്ഥാന ജോയൻ്റ് സെക്രട്ടറി കെ പി ദിലീപ് ,സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വിശ്വനാഥൻ ,ഡിവിഷൻ സെക്രട്ടറി ജിജീഷ് എൻ ആർ ,വി ജമാൽ തുടങ്ങിയവർ സംസാരിച്ചു ,സി എൻ പ്രദീപ് സ്വാഗതവും ,കെ ആർ ദിവ്യ നന്ദിയും പറഞ്ഞു ,

0 അഭിപ്രായങ്ങള്‍