യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു; മരിച്ചത് കർണാടക സ്വദേശി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


യുക്രൈനില്‍ തുടര്‍ച്ചയായി ആറാം ദിവസവും റഷ്യന്‍ മിസൈല്‍ വര്‍ഷം തുടരുന്നതിനിടെ ആദ്യമായി ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാര്‍ക്കേവിലുണ്ടായ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ എസ് ജി മരിച്ചത്. കർണാകടയിലെ ചലഗേരി സ്വദേശിയാണ്. മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.


രാവിലെ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് വിദ്യാർഥി മരിച്ചത്. നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു നവീൻ. അതിര്‍ത്തി പ്രദേശത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് വരവെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.