വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് നടത്തി


നരിക്കുനി : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ നരിക്കുനി ഗ്രാമ പഞ്ചായത്തിന്റേയും കൊടുവള്ളി പോലീസിന്റേയും താമരശ്ശേരി എക്സൈസിന്റേയും നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ വളണ്ടിയർ മാർക്കുള്ള പരിശീലന ക്ലാസ്സ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി  എക്സൈസ് ഓഫീസർ പ്രസാദ് ക്ലാസ് എടുത്തു.


വിവിധ രാഷ്ട്രീയ പാർട്ടി യുവജന വിഭാഗങ്ങളിലെ നിശ്ചിത അംഗങ്ങളും ക്ലബ്ബുകൾ,ഓട്ടൊ കോ ഓഡിനേഷൻ പ്രതിനിധികൾ , റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെ  ഉൾപ്പെടുത്തിയാണ് വളണ്ടിയർ വിംഗ് രൂപീകരിച്ചത്.


നരിക്കുനി ടൗണിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നു വിതരണം വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഇത്തരം ഒരു നടപടിയുമായി രംഗത്ത് ഇറങ്ങിയത്.


 പഞ്ചായത്തിലെ 15 വാർഡുകളിലും ഇതുപോലെ ജനകീയ പ്രതിരോധ വളണ്ടിയർമാരെ തെരഞ്ഞെടുത്തു കൊണ്ട് പോലീസിന്റേയും എക്സൈസിന്റെയും  സഹായത്തോടെ ഈ ലോബിക്കെതിരെ ശക്തമായ  നടപടി സ്വീകരിക്കുന്ന രീതിയിലാണ് പ്രവർത്തനം. 


 ഇതിൻറെ ഭാഗമായി വാർഡ് തലങ്ങളിൽ  ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്.


ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ ഉമ്മു സൽമ,മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി സ്വപ്നേഷ്, തുടങ്ങിയവർ പങ്കെടുത്തു.