കെയർ കമ്മ്യൂണിറ്റി ഹബ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.
കണ്ടോത്ത് പാറ:-
ജീവകാരുണ്യ വിദ്യാഭ്യാസ ബോധവൽക്കരണ മേഖലയിൽ പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ചുവരുന്ന കെയർ കണ്ടോത്ത് പാറയുടെ പുതിയ സംരംഭമായ കമ്മ്യൂണിറ്റി ഹബ്ബ് കോഴിക്കോട് പാർലമെന്റ് മണ്ഡലം എംപി
എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്
സിപി നിജാസ് അധ്യക്ഷനായിരുന്നു.
കണ്ടോത്ത് പാറയിലെ സി എം സി ബിൽഡിംഗ് ഉടമകൾ സൗജന്യമായി അനുവദിച്ച
ഓഫീസ് മുറിയുടെ
പ്രമാണം
മുഹമ്മദ് റസിൻൽ നിന്ന് കെയറിന് വേണ്ടി എംപി സ്വീകരിച്ചു.
കെയർ അംഗവും, സഹകാരിയും UAEആസ്ഥാനമായി പ്രവർത്തിക്കുന്ന
ബോണറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയരക്ടറുമായ കെ പി അബ്ദുൽ സഹീർ പരിപാടിയിൽ
സംബന്ധിച്ചു.
പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഈ രംഗത്ത് കൂടുതൽ ഊന്നൽ നൽകുന്നത് ലക്ഷ്യം വെച്ചാണ് പുതിയ കമ്മ്യൂണിറ്റി ഹബ്ബ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ പാലിയേറ്റീവ് ആവശ്യങ്ങൾക്കുള്ള മെഡിക്കൽ ടൂൾ കിറ്റ് പാലിയേറ്റീവ് കമ്മിറ്റി
കൺവീനർ
ശ്രീകുമാറിന് കൈമാറിക്കൊണ്ട്
കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി സംസാരിച്ചു.
പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർക്കുള്ള വളണ്ടിയർ തിരിച്ചറിയല്‍ കാര്‍ഡ്
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ പാലിയേറ്റീവ് കമ്മിറ്റി ജോയിൻ കൺവീനർ ലിജിനക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
കെയർ നടത്തിവരുന്ന
റൂറൽ എമർജൻസി മെഡിസിൻ (REMS) ആംബുലൻസ് സർവീസിൽ
സ്തുത്യർഹമായ
പ്രവർത്തനം കാഴ്ചവെച്ച വളണ്ടിയർമാരായ
ശിഹാദ് ഇ കെ,
ഷാനിദ് പി. എന്നിവരെ
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സർജാസ്
ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ
കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പി പി അബ്ദുൽ ഗഫൂർ,
പത്താം വാർഡ് മെമ്പർ സി സി കൃഷ്ണൻ
എന്നിവർ സംസാരിച്ചു,
ചടങ്ങിൽ സെക്രട്ടറി റഫീഖ് കെ കെ സ്വാഗതവും,
പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ ടി പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍