സാന്ത്വന കേന്ദ്രം ഉൽഘാടനം ചെയ്തു - :-
നരിക്കുനി :-നരിക്കുനി സോൺ മുസ് ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ നരിക്കുനിയിൽ സോൺ സാന്ത്വനം സമിതി പണി പൂർത്തികരിച്ച പി പി ഉസ്താദ് മെമ്മോറിയൽ യൂത്ത് സ്ക്വയർആന്റ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. സാന്ത്വനം സമിതി ചെയർമാൻ പാലത്ത് അബ്ദുറഹിമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.. ടി കെ അബ്ദുറഹിമാൻ ബാഖവി ആമുഖഭാഷണം നടത്തി.വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎം ഷാജി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സർജാസ് കുനിയിൽ, എസ് വൈ എസ് ജില്ലാ സെക്രട്ടറിപി വി അഹമ്മദ് കബീർ എളേറ്റിൽ, സോൺ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ടി കെ മുഹമ്മദ് ദാരിമി, സെക്രട്ടറി കെ കെ മരക്കാർ ദാരിമി,ടി എ മുഹമ്മദ് അഹ്സനി, സി എം അബൂബക്കർ സഖാഫി, മൊയ്തീൻ കുട്ടി ഹാജി, സി.അബ്ദുറഹിമാൻ മാസ്റ്റർ,ടി കെ എ സിദ്ദീഖ്, പി പി ഇബ്രാഹിം സഖാഫി എന്നിവർ പ്രസംഗിച്ചു . സാന്ത്വനം സമിതി കൺവീനർഒ പി മുഹമ്മദ് സ്വാഗതവും പിപിഎം ബഷീർ നന്ദിയും പറഞ്ഞു.'

0 അഭിപ്രായങ്ങള്‍