മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
19.3.2022.
മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. മലപ്പുറം പൂങ്ങോടാണ് സംഭവം. സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം. കളികാണാന്‍ നിരവധി പേര്‍ എത്തിയതോടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു.അപകടത്തില്‍ നിരവധിയാളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വണ്ടൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരം ആരംഭിക്കുന്നതിനു മുമ്പായിരുന്നു സംഭവമെന്നതിനാലാണ് കൂടുതല്‍ അപകടമൊഴിവായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.

0 അഭിപ്രായങ്ങള്‍