ബൈക്കിലിടിച്ച് നടുറോഡിലേക്ക് വീണു; സൈക്കിളിലൂടെ ബസ് കയറിയിറങ്ങി; പോറലുപോലുമേല്‍ക്കാതെ കുട്ടിയുടെ രക്ഷപ്പെടല്‍:
23.03.2022
കണ്ണൂര്‍: റോഡ് അപകടങ്ങളില്‍ നിന്നും ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് ചിലരെങ്കിലും രക്ഷപ്പെടാറുണ്ട്.അത്തരം വലിയ ദുരന്തത്ത് നിന്നും ഭാഗ്യത്താല്‍ രക്ഷപ്പെട്ടതിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു.
തുടര്‍ന്ന് പിറകേ വന്ന കെ എസ് ആര്‍ ടി സി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസം നിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

0 അഭിപ്രായങ്ങള്‍