മെഗാ പദ്ധതികളുമായി നരിക്കുനി ഗ്രാമപഞ്ചായത്ത് പുതിയ ബജറ്റ്
പുതിയ സാമ്പത്തിക വർഷത്തിൽ ജനക്ഷേമകരമായ പദ്ധതികൾക്ക് മുൻഗണന നൽകി 2022, 2023 വർഷത്തേക്കുള്ള പുതിയ ബജറ്റ് ധനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡണ്ടുമായ മിനി പുല്ലം കണ്ടി ഇന്ന് ചേർന്ന ഭരണ സമിതിയോഗത്തിൽ അവതരിപ്പിച്ചു.
പുതിയ ബജറ്റിൽ ഗ്രാമപഞ്ചായത്ത് 23 കോടി 40 ലക്ഷം രൂപയുടെ പദ്ധതികളാണ് അവതരിപ്പിച്ചത്
ജനക്ഷേമ പദ്ധതികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം, വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി , സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം,ഉമ്മുസൽമ,ജസീല മജീദ്,മെമ്പർ ടി പി മജീദ്, എന്നിവർ
വാർത്താസമ്മേളത്തിൽ വിശദീകരിച്ചു.
മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ജലജീവൻ പദ്ധതി 2023 ഓഗസ്റ്റ് മാസത്തോടുകൂടി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ഈ പദ്ധതി പൂർത്തീകരിക്കുന്നതോടുകൂടി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നേരിട്ടു കൊണ്ടിരുന്ന കുടിവെള്ള പ്രശ്നത്തിന് പൂർണ്ണമായും പരിഹാരമാവും
* ഭരണ സമിതിയുടെ മുന്നിൽ ഉണ്ടായിരുന്ന മറ്റൊരു വലിയ പ്രതിസന്ധി മാലിന്യപ്രശ്നമായിരുന്നു ഈ വിഷയം പരിഹരിക്കുന്നതിന് മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാവുന്ന അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേന അംഗങ്ങളെ ഉപയോഗപ്പെടുത്തി ശേഖരിച്ച് വാർഡ് തലത്തിൽ മിനി എം സി എഫ് മുഖേന പഞ്ചായത്ത് തലത്തിലുള്ള എംസി എഫിൽ എത്തിച്ച് വേർതിരിച്ച് കോന്നാരീസ് ഏജൻസിക്ക് കൈമാറും
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും അംഗൺവാടി കൾക്കും , സ്കൂളുകൾക്കും അവിടങ്ങളിലുണ്ടാവുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനും ജൈവ വളമാക്കി മാറ്റി അത് വഴി കൃഷിക്ക് പ്രയോചനപ്പെടുത്തുന്നതിനും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി റിംഗ് കമ്പോസ്റ്റും വേസ്റ്റ് ബിന്നും മുഴുവൻ വീടുകൾക്കും മേൽപറഞ്ഞ സ്ഥാപനങ്ങൾക്കുംനൽകും ഈ രണ്ട് പദ്ധതികളും നടപ്പിലാവുന്നതോടൊപ്പം സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം ഈ സാമ്പത്തികവർഷം കൈവരിക്കാനാവും
* മറ്റൊരു പദ്ധതി ഭി ന്ന ശേഷിക്കാർക്കുള്ള ബഡ്സ് സ്കൂളും അവർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനുള്ള സൗകര്യത്തോട് കൂടിയുള്ള റിഹാബിലേ ഷൻ സെന്ററും ഈ സാമ്പത്തിക വർഷം തുടങ്ങാനാവും
* Sc വിഭാഗത്തിന്റെ പദ്ധതിക്കായ് ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 24 സെൻറ് ഭൂമിയിൽ സർക്കാരിന്റെ അനുമതി വാങ്ങി ഒരു ലൈഫ് ഭവന സമുച്ചയം നിർമ്മിച്ച് ഭവന രഹിതർക്ക് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും
* നീന്തൽ പരിശീലനം നൽകാൻ പറ്റുന്ന തരത്തിലുള്ള ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു നീന്തൽ കുളം പഞ്ചായത്തിൽ യാഥാർഥ്യമാകും.
* പഞ്ചായത്തിന്റെ അധീനതയിലുള്ള സ്മശാന ഭൂമിയിലേക്ക് റോഡ് നിർമ്മിച്ചും ചുറ്റുമതിൽ കെട്ടിയുംആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്മശാനം യാഥാർഥ്യമാകും
* ഗ്രാമപഞ്ചായത്തിന്റെ നിലവിലുള്ള സ്റ്റേഡിയം വിപുലപ്പെടുത്തുന്നതിന് ബഹുമാന്യനായ എം എൽ എ ഡോക്ടർ എം കെ മുനീർ അനുവദിച്ച 50 ലക്ഷം രൂപ ഉൾപ്പെടെ മറ്റു സ്രോതസ്സുകളും ഉപയോഗപ്പെടുത്തി സ്റ്റേഡിയം വിപുലപ്പെടുത്തും
* ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ പേരിൽ രൂപീകരിച്ച ദുരിതാശ്വാസ നിധി പൊതുജന പങ്കാളിത്തത്തോടുകൂടി ഫണ്ട് ശേഖരിച്ച് പാവപ്പെട്ട പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന പദ്ധതി അടുത്തമാസം ആരംഭം കുറിക്കും
* പ്രയാസം അനുഭവിക്കുന്ന അർഹതപ്പെട്ടവർക്ക് വാതിൽപടി സേവനം ഗ്രാമ പഞ്ചായത്തിൽ ഉടൻ നടപ്പിലാക്കും
ജനങ്ങൾക്ക് വേണ്ടി അവരോടൊപ്പം നിന്ന് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് ഭരണ സമിതി ആവശ്യപ്പെട്ടു.

0 അഭിപ്രായങ്ങള്