നീറ്റ് പരീക്ഷയിൽ റിസർവ് കാറ്റഗറിയിൽ 4-ാം റാങ്കും അഖിലേന്ത്യാതലത്തിൽ 77-ാം റാങ്കും കരസ്ഥമാക്കിയതറോക്കണ്ടിയിൽ അനുശ്രീയ്ക്ക് മഹാത്മാവായനശാല ചെങ്ങോട്ടു പൊയിൽ സ്വീകരണം നൽകി.ഗ്രന്ഥശാലാ സംഘം താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് സുധാകരൻ പാറക്കാമ്പലത്ത് ഉദ്ഘാടനം ചെയ്തു.പി.രാജഗോപാലൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.അബ്ദുൾ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ടി .കെ.സുനിൽകുമാർ എൻ.പി.കോയക്കുട്ടി, എം. പി. അഹമ്മദുകുട്ടി, തസ്ലീമ ടീച്ചർ, റഷീദ്.പി.സി. പാലം, എം സന്തോഷ് കുമാർ ,ഐ.ആമിന ടീച്ചർ, വി.സി.അമൃത, ബാലഗോപാലൻ .കെ, അനുശ്രീ എന്നിവർ സംസാരിച്ചു. ബാലാമണി ടീച്ചർ സ്വർണ്ണ മെഡലും വായനശാലയും വിവിധ കുടുംബശ്രീ അംഗങ്ങളും മൊമെൻ്റോ നൽകി.യോനോ യു.ട്യൂബ് ചാനൽ ടീം പൊന്നാട അണിയിച്ചു.സി.പി.അബ്ദുൾ ബഷീർ നന്ദി പ്രകടിപ്പിച്ചു.

0 അഭിപ്രായങ്ങള്‍