കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലു വിളിക്കരുത്

   ടി വി  ബാലൻ


നരിക്കുനി:  വിലക്കയറ്റം പോലുള്ള പോലുള്ള ജനകീയ പ്രശ്നങ്ങളിൽ ഒരിടപെടലും നടത്താതെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയുമായി മുന്നോട്ടു പോവുകയാണ് കേന്ദ്രസർക്കാർ അഞ്ചു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടക്കുന്ന സമയത്ത് ലോക കമ്പോളത്തിൽ ആസം സ്‌കൃതഎണ്ണ വില കുത്തനെ കൂട്ടിയിട്ടും ഇന്ത്യയിൽ പെട്രോൾ വില കൂട്ടാതെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിൽ ഇപ്പോഴും കേന്ദ്രസർക്കാറിന്റെ അറിവോട് കൂടിയാണ് ഇന്ധനവില കൂട്ടുന്നത് എന്നതിൽ സംശയമില്ല സി പി ഐ നരിക്കുനി ബ്രാഞ്ച് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി കെ ഷറഫുദ്ധീൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാർട്ടി കൊടുവള്ളി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി ടി സി ഗഫൂർ ഉദ്ഘാടനം ചെയ്തു മുതിർന്ന അംഗം അഹമ്മദ്‌ കുട്ടി പതാക ഉയർത്തി പി വിജയൻ രക്തസാക്ഷി പ്രമേയവും, ടി പി രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു പി സി തോമസ് വി എൻ എ റസാഖ്‌, കെ മനോജ്‌ കുമാർ, ടി ഇ മനോജ്‌ എന്നിവർ സംസാരിച്ചു പുതിയ സെക്രട്ടറിയായി ടി ഇ മനോജിനേതിരഞ്ഞെടുത്തു