KSEB അറിയിപ്പ്


 9.3.2022. 


 ഗാർഹിക ഉപഭോക്താകൾക്കായുളള്ള സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 10, 11 (വ്യാഴം, വെള്ളി) തിയ്യതികളിൽ എല്ലാ സെക്ഷനാഫീസുകളിലും,


കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2022 മാർച്ച് 10, 11 തിയ്യതികളിൽ രാവിലെ 10 മണിമുതൽ 5 മണിവരെ എല്ലാ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും വെച്ച് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തപ്പെടുന്നു.

സബ്സിഡി പദ്ധതിപ്രകാരം 3 കിലോവാട്ട് വരെ 40% സബ്സിഡിയും ,3 മുതൽ 10 കിലോവാട്ട് വരെ 20% സബ്സിഡിയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. രജിസ്ട്രേഷനിൽ പങ്കെടുത്ത് വീട്ടാവശ്യത്തിനുള്ള വൈദ്യുതി വീട്ടിൽതന്നെ ഉൽപാദിപ്പിക്കുവാൻ ഉതകുന്ന ഈ പദ്ധതി വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.


പ്രത്യേക ശ്രദ്ധക്ക്


ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളു,


 13 അക്ക കൺസ്യൂമർ നമ്പർ കൈവശം കരുതേണ്ടതാണ്.


കെ.എസ്.ഇ.ബി. ലിമിറ്റഡിൽ രജിസ്ട്രേഡ് മൊബൈൽ നമ്പറുള്ള ഫോൺ കൈവശം ഉണ്ടായിരിക്കേണ്ടതാണ്,


1 കിലോവാട്ട് പ്ലാന്റ് ചെയ്യുന്നതിന് 100 സ്ക്വയർഫീറ്റ് ഏരിയ മതിയാകും, 

കൂടുതൽ വിവർങ്ങൾക്ക് അതാത് സെക്ഷൻ ഓഫീസുകളുമായി ബന്ധപ്പെടാം,