USSവിജയികളെ അനുമോദിച്ചു -


മടവൂർ :-

 അക്കാദമി മടവൂരിന്റെ കീഴിൽ 

USS വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 കഴിഞ്ഞ വർഷം മുതലാണ് LSS, USS, NMMS, NTSE തുടങ്ങി സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം ആരംഭിച്ചത്. ആദ്യവർഷം തന്നെ USS പരീക്ഷയിൽ  53 വിദ്യാർത്ഥികൾ യോഗ്യത നേടി.

 വിജയികൾക്കുള്ള അനുമോദനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി. അഹമ്മദ് ഷബീർ അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, ജില്ലാ ഗിഫ്റ്റഡ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ യു.കെ ഷജിൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സോഷ്മ സുർജിത്ത്(മെമ്പർ ,മടവൂർ ഗ്രാമ പഞ്ചായത്ത്) ,കെ. ഫാറൂഖ് , പി.കെ അൻവർ , അഷ്റഫ് അലി എന്നിവർ സംസാരിച്ചു. കെ.ഷിബു സ്വാഗതവും ,കെ. അനീസ് അൻവർ നന്ദിയും പറഞ്ഞു.