നരിക്കുനി കൃഷിഭവന് കീഴിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിൻ
05.4.2022. ന് EMS
സ്റ്റേഡിയത്തിൽ:-
നരിക്കുനി :-കൃഷിഭവന് കീഴിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിൻ 5/4/22 ന് നരിക്കുനി EMS മിനി സ്റ്റേഡിയത്തിൽ വച്ചു നടക്കും.
താല്പര്യം ഉള്ള കർഷകർ മണ്ണ് സാമ്പിളുകൾ (500ഗ്രാം) അതാതു വാർഡ് മെമ്പർമാരെയോ, രാവിലെ പരിശോധന സ്ഥലത്ത് നേരിട്ട് എത്തിക്കുകയോ ചെയ്യുക
മണ്ണ് സാമ്പിൾ ശേഖരിക്കുന്ന വിധം:-
മണ്ണ് കൃഷിയിടത്തെ പ്രതിനിധീകരിക്കുന്നതാവണം,
സാമ്പിൾ എടുക്കുന്ന സ്ഥലത്തെ പുല്ലും ,ഉണക്ക ഇലകളും ,നീക്കം ചെയ്യുക,
മൺവെട്ടി ഉപയോഗിച്ച് V ആകൃതിയിൽ മണ്ണ് വെട്ടി മാറ്റുക ,നെൽപ്പാടങ്ങളിൽ 15 സെ.മീ ,മറ്റു ഭാഗങ്ങളിൽ 25 സെ.മീ
ആഴത്തിൽ വെട്ടിയെടുക്കുക, വെട്ടിയുണ്ടാക്കിയ കുഴിയിൽ മുകളറ്റം മുതൽ താഴെവരെ 5 സെ.മീ വീതിയിൽ മണ്ണ് മുറിച്ചെടുക്കുക,
വിസ്തീർണ്ണം അനുസരിച്ച് 8 മുതൽ 16 വരെ സ്ഥലങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കാം, കല്ലും ചെടികളുടെ അവശിഷ്ടവും നീക്കുക,
മണ്ണ് നിരത്തിയിട്ട് നാലായി ഭാഗിക്കുക, കോണോടുകോൺ വരുന്ന ഭാഗങ്ങൾ ശേഖരിക്കുക, അര കി.ഗ്രാം സാമ്പിൾ ലഭിക്കുന്നതുവരെ പ്രക്രിയ തുടരുക,വരമ്പുകൾ, വളക്കുഴികൾ, സമീപപ്രദേശങ്ങൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കരുത്,
വളം, കുമ്മായം ഇവ പ്രയോഗിച്ച് 3 മാസം
കഴിഞ്ഞുമാത്രം സാമ്പിൾ ശേഖരിക്കുക.
പരിശോധനയ്ക്കായി ഉദ്ദേശം 500 ഗ്രാം മണ്ണ് അയയ്ക്കണം. സാമ്പിൾ ഒരു ഹെക്ടർ സ്ഥലത്തെ ഏകദേശം 2,240,000 കിലോഗ്രാം മണ്ണിനെയാണ് പ്രതിനിധീകരിക്കുന്നത്,

0 അഭിപ്രായങ്ങള്