അകലം
...............
സൗഹൃദം
അത് നീ
എന്നിലോ
ഞാൻ
നിന്നിലോ
തേടി .
ഒരുനാൾ
എന്റെ മൊഴിമുത്തുകൾ
നിന്നിൽ
തേന്മഴ
ചൊരിഞ്ഞനാൾ
ഒരടിയകലം
പാലിച്ചു നിന്നൂ ഞാനും.
നീയെന്നെ
നിന്നരികിൽ
ചേർത്തു വെച്ചു .
നിന്റെ വരികളും ഈണങ്ങളും
എന്തിനോ
എന്റെ പേരിൽ കൊത്തിവെച്ചു
അപ്പോഴും
ഒരടിയകലം
പാലിച്ചു
ഞാനും
കാതിൽ
വെറുതെ
നീയോതി ....
ഇഷ്ട്ടമാണ് .
പക്ഷെ
ഒരടി അകലം പാലിച്ചാൽ
നൂറടി അകലം
നിന്റെ സ്വന്തം
എന്നതും
മനസ്സിലാക്കി
തന്നു
നീ
കനലുകൾ
എരിയുന്ന
ചിന്തകളിൽ
എനിക്ക്
നിന്നോട് ഒന്നുമില്ലായിരുന്നു ....
ഒന്നും .
ബാല്യത്തിലെ വളപ്പൊട്ടുകൾ
പോലെ
എന്നിലെ
നീറുന്ന
ഓർമകളിൽ
ഞാൻ ഒന്നൊന്നു വിതുമ്പിയപ്പോൾ
വാക്കുകൾ
കൊണ്ടു
നീ എന്നെ സ്വാന്തനിപ്പിച്ചു .
അപ്പോഴും
ഒരടിയകലം
പാലിച്ചു
ഞാനും.
അടുക്കാൻ വന്നവനായി
മാറിയ
നിന്റെ
മുൻപിൽ
തെല്ലൊരു പതർച്ചയോടെ തളർന്നുവോ
ഞാനും.
സിന്ധു



0 അഭിപ്രായങ്ങള്‍