സംസ്ഥാനത്ത് ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ചു: -


09.04.2022 

  

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്​ വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു.


ഇതോടെ ഈ വിഭാഗം ബസുകളുടെ കാലാവധി 17 വര്‍ഷമായി.


കോവിഡ് കാലയളവില്‍ പരിമിതമായി മാത്രം സര്‍വിസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്​ വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്ന്​ 17വര്‍ഷമായി നീട്ടിനല്‍കിയത്.


 ​നേരത്തേ 10​ വര്‍ഷമായിരുന്നു ഇവയുടെ കാലപരിധി. ഓര്‍ഡിനറി ബസുകളുടേത്​ 15 ല്‍ നിന്ന്​ 20 വര്‍ഷമായി ഉയര്‍ത്തിയപ്പോള്‍ ഇവര്‍ക്ക്​ 15 വര്‍ഷമാക്കി നീട്ടി. കോവിഡ്​ പ്രതിസന്ധി കൂടി കണക്കിലെടുത്താണ്​ രണ്ടു​ വര്‍ഷം കൂടി അനുവദിച്ചിരിക്കുന്നത്​.


2016 ഫെബ്രുവരിയിലാണ് സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്​റ്റോപ്​ ഓര്‍ഡിനറി പെര്‍മിറ്റ് അനുവദിച്ചത്.


 സംസ്ഥാനത്ത് ഫാസ്​റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിരുന്നു. ഇതിന്‍റെ ഫലമായി പെര്‍മിറ്റ് നഷ്​ടപ്പെട്ട സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു ക്ലാസ്​ ഉള്‍​പ്പെടുത്തിയത്​.