ഇലക്ഷനെ വെല്ലുന്ന കെ എസ് ഇ ബി യിലെ ഹിത പരിശോധന ഇന്ന് (28/04/22)

കാട്ടിക്കുളം:- വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയൻ ഹിതപരിശോധന ഇന്ന് (28/04/22) കേരളത്തിലെ കെ എസ് ഇ ബി ഡിവിഷൻ ഓഫീസുകളിൽ നടക്കും ,സെക്ഷൻ ഓഫീസുകളിലെയും ,മറ്റും ജീവനക്കാർക്ക് വോട്ടു ചെയ്യാൻ എല്ലാ ഡിവിഷൻ ഓഫീസുകളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട് ,രാവിലെ 9 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും ,ഒന്നാം നമ്പറിൽ പ്രതീപ് നെയ്യാറ്റിൻകര നയിക്കുന്ന കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (ഐ എൻ ടി യു സി) ,രണ്ടാം നമ്പറിൽ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ,മൂന്നാം നമ്പറിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) ,നാലാം നമ്പറിൽ കേരള വൈദ്യുതി മസ്ദൂർ സംഘം ( ബി എം എസ് ) ,അഞ്ചാം നമ്പറിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ എൻ ടി യു സി) ,ആറാം നമ്പറിൽ കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കെ എസ് ഇ ഇ എസ് ഒ) തുടങ്ങിയവരാണ് പ്രധാനമായി മത്സര രംഗത്തുള്ളത് ,



ഫോട്ടോ :- കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷൻ ഓഫീസിന് കീഴിൽ നടന്ന പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന്