കെ എസ്ഇബി യൂണിയനുകളുടെ ഹിതപരിശോധന; വർക്കേഴ്‌സ് അസോസിയേഷൻ (സി ഐ ടി യു)വിന് വൻ വിജയം


കെ എസ് ഇ ബി യിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) വിന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മത്സരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം നേടിയത്.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ , കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) , കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) , യൂണൈറ്റഡ് ഇലക്‌ട്രിസിറ്റി എംപ്ലോയിസ് ഫ്രന്റ് , കേരള ഇലക്‌ട്രിസിറ്റി എക്‌സിക്യുട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ , ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രധാന സംഘടനകൾ.ഇതിന് മുമ്പ് 2015 ലാണ് ഹിത പരിശോധന നടന്നത്.