തോടുകൾ കയ്യേറിയതായി പരാതി:

നരിക്കുനി: നരിക്കുനി പഞ്ചായത്തിലെ കാവുംപൊയിൽ എന്ന സ്ഥലത്ത് നാടിന്റെ പൊതുമുതലായ തോടുകൾ അനധികൃതമായി കയ്യേറിയിരിക്കുന്നതായി പരാതി ,..സംഭവ സ്ഥലം Dyfi നരിക്കുനി മേഖല കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ Dyfi പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് നരിക്കുനി പഞ്ചായത്ത്‌ അധികൃതർ സ്ഥലപരിശോധന നടത്തിയിരുന്നു  എങ്കിലും നടപടി എടുക്കാത്തതിനാലാണ് പ്രക്ഷോഭ പരിപാടികളുമായി എത്തിയത് ,എത്രയും പെട്ടന്ന് അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് Dyfi ആവശ്യപ്പെടുന്നു.