മടവൂർ :-

മടവൂർ വില്ലേജ് ഓഫീസ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഡിജിറ്റൽ ആയി അളക്കുന്ന വിപ്ലവകരമായ ഒരു മാറ്റത്തിലേക്ക് സംസ്ഥാനം കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 807 കോടിരൂപ ചെലവഴിച്ച് ഡിജിറ്റൽ റീസർവേ പൂർത്തീകരിച്ചാൽ കേരളത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാ തട്ടിപ്പുകളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.


റീബിൽഡ് കേരള പദ്ധതിപ്രകാരം എൽ ഡി  എഫ് സർക്കാർ 44 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. വില്ലേജ് ഓഫീസർ, ജീവനക്കാർ, സെർവർ, സ്റ്റോർ, ഫ്രണ്ട് ഓഫീസ് തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.


എം.കെ മുനീർ എം. എൽ.എ അധ്യക്ഷത വഹിച്ചു. എം. കെ രാഘവൻ എം.പി, മുൻ എം.എൽ.എ കാരാട്ട് റസാഖ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, ജില്ലാപഞ്ചായത്ത് അംഗം ഷറഫുന്നീസ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധിഖ് അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കടുകംവള്ളി, വില്ലേജ് ഓഫീസർ ലക്ഷ്മിഭായ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ,തഹസിൽദാർ എ.എം പ്രേംലാൽ നന്ദിയും പറഞ്ഞു.


WhatsAppFacebookTwitterEmailGmailTelegram