കാഞ്ഞങ്ങാട് പൊട്ടിവീണവൈദ്യുതിലൈന്‍ തട്ടി കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് മരിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകളുടെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോവ്വല്‍ പള്ളി മഖാം റോഡില്‍ വച്ച് ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ട് വൈകുന്നേരം മുതല്‍ ശക്തമായ മിന്നലും കാറ്റും മഴയുമുണ്ടായിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ പല പ്രദേശങ്ങളിലും വൈകുന്നേരം ശക്തമായ മഴ പെയ്തു.


0 അഭിപ്രായങ്ങള്‍