എന്റെ ഗ്രാമ പഞ്ചായത്ത് നരിക്കുനി
സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.
862 വീടുകൾക്കാണ് ഇത് പ്രയോജനപ്പെടുക
270 ഓളം വീടുകളിലേക്ക് റിംഗ് കംബോസ്റ്റും നൽകുന്നുണ്ട്
അടുത്ത പദ്ധതിയോടു കൂടി മുഴുവൻ വീടുകളിലേക്കും റിംഗ് കമ്പോസ്റ്റും വെയ്സ്റ്റ് ബിന്നുകളും നൽകും.
നിലവിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാവുന്ന അജൈവമാലിന്ന്യങ്ങൾ ഹരിത കർമ്മസേന അംഗങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിച്ച് വേർതിരിച്ച് കോനാരീ സ് ഏജൻസിക്ക് കൈമാറിവരികയാണ്.
ഇതിന് പുറമെ അങ്ങാടിയിലുണ്ടാവുന്നജൈവ മാലിന്യങ്ങൾ നരിക്കുനിയിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്പ്ലാന്റിൽ സംസ്‌കരിച്ച് കരണ്ട് ഉൽപാദിപ്പിച്ച് ഇരുപതോളം ലൈറ്റുകൾ പ്രകാശിപ്പിക്കുന്നുണ്ട്
ഇതോടു കൂടി സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്താവുകയാണ് ലക്ഷ്യം.
വാർഡുകളിലേക്കുള്ള വെയിസ്റ്റ് ബിന്നുകളുടെ വിതരണം വൈസ് പ്രസിഡന്റ് മിനി പുല്ലം കണ്ടിക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.കെ. സലീം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മു സൽമ, വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം, മെമ്പർമാരായ കെ.കെ.ചന്ദ്രൻ , ലതിക കെ.കെ,മിനി. വി.പി, സുബൈദ കൂടത്തൻ കണ്ടി, ഷറീന , എച്ച് സി. ബ്രിജീഷ്, വി. ഇ. ഒ.മാരായ സുസ്മിത, പ്രജിഷ എന്നിവരും , രാജേഷ്, വിഷ്ണു, മിറാഷ് , സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍