നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ ബീം തകര്‍ന്നു; വീട്ടുടമയും തൊഴിലാളിയും മരിച്ചു:
05.04.2022
കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണ് രണ്ട് മരണം. കണ്ണൂര്‍ ചെമ്പിലോട് പള്ളിപ്പൊയിലില്‍ ആണ് അപകടം.വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി കണ്ണാടി പറമ്പ് കൊറ്റാളി കോളനിയിലെ ലാലു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭീമിന് അടിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചത്. ഇരുവരെയും ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
-

0 അഭിപ്രായങ്ങള്‍