വേനൽമഴയിലും കാറ്റിലും നരിക്കുനി മേഖലയിൽ വൻനാശം:-
09.4.2022.
നരിക്കുനി : വെള്ളിയാഴ്ച വൈകീട്ടുണ്ടായ വേനൽമഴയിൽ വീശിയടിച്ച കാറ്റിൽ നരിക്കുനി മേഖലയിൽ വൻനാശം. മരം കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്. കെ.എസ്.ഇ.ബി. നരിക്കുനി സെക്‌ഷന് കീഴിൽ വിവിധ ഇടങ്ങളിലായി 14 വൈദ്യുത ത്തൂണുകളാണ് പൊട്ടിയത്. ആരാമ്പ്രം, കൊട്ടക്കാവയൽ, വട്ടപ്പാറപ്പൊയിൽ, നെല്യേരിത്താഴം, ചാലൂർ ,വടേക്കണ്ടിത്താഴം എന്നിവിടങ്ങളിലെല്ലാം കാറ്റിൽ മരങ്ങൾ പൊട്ടിവീണ് നാശം സംഭവിച്ചു.
ആരാമ്പ്രത്ത് റോഡിനു കുറുകെ മരംവീണ് വൈദ്യുതത്തൂൺ പൊട്ടിവീണ് പടനിലം - നന്മണ്ട റൂട്ടിൽ ഏറെനേരം ഗതാഗതം മുടങ്ങിയിരുന്നു ,തൃക്കൈക്കുന്ന് ഭാസ്ക്കരൻ്റെ വീടിന് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു ,


0 അഭിപ്രായങ്ങള്‍