സ്വാഗതസംഘം


പുന്നശ്ശേരി വെസ്റ്റ് എ .യു പി .സ്കൂൾ നൂറാം വാർഷിക സ്വാഗതസംഘ രൂപീകരണ യോഗം 2022 മെയ് 13 വെള്ളി 2.30 ന് സ്കൂളിൽ നടക്കും


കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ മണങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ്  മുഖ്യാഥിതിയാവും. കാക്കൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശൈലേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ,  നാട്ടുകാർ , രാഷ്ട്രീയ  കുടുംബശ്രീ പ്രതിനിധികൾ, തുടങ്ങിയവർ  സംബന്ധിക്കുമെന്ന് പ്രധാന അധ്യാപിക ഗീത ടീച്ചർ,മാനേജർ പി എൻ ദേവകിഅമ്മ, പിടിഎ പ്രസിഡണ്ട് ഷാജി ബാബു, മാതൃസമിതി ചെയർപേഴ്സൺ രമ്യ എന്നിവർ അറിയിച്ചു