കെ.വി. തോമസ് തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷനിൽ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് കെ.വി. തോമസ് തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്. വികസനത്തിനൊപ്പം നിൽക്കുന്നതിനാലാണ് കെ.വി. തോമസ് എൽ.ഡി.എഫ് വേദിയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0 അഭിപ്രായങ്ങള്‍