കാരുണ്യം തേടുന്നു 

നരിക്കുനി: ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് കനിവു തേടുന്നു.   പരേതനായ പുതുക്കുടി പറമ്പത്ത് വിജയന്റെ മകൻ രജിലേഷാണ് (25) രണ്ട് കിഡ്നികളും തകരാറിലായി സഹായം കാത്തു കഴിയുന്നത്. ജന്മനാ തന്നെ ഒരു കിഡ്നിക്ക് തകരാർ ഉണ്ടായിരുന്നു. 6 വർഷം മുൻപ് പിതാവ് അർബുദ രോഗം ബാധിച്ച് മരിച്ചു. രോഗിയായ അമ്മ വീട്ടുകളിൽ കൂലിപ്പണിക്കു പോയാണ് ഇപ്പോൾ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഏതാനും മാസം മുൻപ് രജിലേഷ് പൂർണമായി കിടപ്പിലായി. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കാനാണ്  ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും വേണ്ട 

അൻപത് ലക്ഷത്തോളം രൂപ കണ്ടെത്താനാകാതെ നിർധന കുടുംബം പ്രയാസത്തിലാണ്. കുടുംബത്തെ സഹായിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലീം ചെയർമാനായും പി.സി.ബാബു കൺവീനറായും പി.ഐ.വാസുദേവൻ നമ്പൂതിരി ട്രഷററായും സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഈ യുവാവിന്റെ  ജീവൻ നിലനിർത്തുന്നതിനായി നാട് ഒരുമിച്ച് പ്രവർത്തിക്കുകയാണ്. സഹായങ്ങൾ സ്വീകരിക്കാൻ എസ്ബിഐ നരിക്കുനി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 40917099535. IFSC CODE: SBIN0071096. Google Pay Number: 8113098261.