നരിക്കുനിയിൽ പ്രധാന റോഡുകളിൽ അപകടക്കെണി:
നരിക്കുനി: ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കീറി മുറിച്ച് അശാസ്ത്രീയ പ്രവർത്തി നടക്കുന്നതിനാൽ പാലോളിതാഴം മുതൽ കാവും പൊയിൽ വരെയുള്ള ഭാഗങ്ങളിൽ അപകടം പതിവാകുന്നു.
ഓരോ 50 മീറ്ററും ഇടവിട്ടാണ് പാലോളി താഴം മുതൽ നരിക്കുനി വരെയുള്ള മേഖലകളിൽ പലസ്ഥലത്തും റോഡ് കുറുകെ മുറിച്ചത്.മഴ ശക്തമായി ചെയ്യുന്നതിനാൽ കുഴി വലുതാവുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യുന്നത് കാരണം അപകടങ്ങൾ സംഭവിക്കുന്നു.
നെല്ലിയേരിതാഴം, കുമ്പിളിയമ്മൻ പാറയ്ക്ക് സമീപം അപായ സിഗ്നലുകൾ പോലും സ്ഥാപിക്കാതെയാണ് റോഡിന് സമീപത്ത് കുഴിയെടുത്തത്.
അഞ്ചോളം അപകടങ്ങളാണ് അവിടെ മാത്രം നടന്നിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിൻറെ റോഡ് കീറി മുറിക്കുമ്പോൾ അത് ക്ലിയർ ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് ആദ്യമേ വകുപ്പിൽ കെട്ടിവെക്കുന്നുണ്ട് എന്നാണ് റോഡ് കീറിമുറിക്കുന്നവരുടെ പക്ഷം.താൽക്കാലികമായി ചില സ്ഥലങ്ങളിൽ കോറി വൈസ്റ്റ് ഉപയോഗിച്ച് കുഴി അടക്കുന്നു എന്നല്ലാതെ ടാറിംഗ് ചെയ്യാനോ, കോൺക്രീറ്റ് ചെയ്തു റോഡ് വൃത്തിയാക്കുന്നതിനു വേണ്ടി അധികൃതർ തയ്യാറാകുന്നില്ല.
ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് കാര്യമായ ഇടപെടലുകൾ നടത്താത്തത് കൊണ്ടാണ് ഇത്തരം അപകടം വ്യാപകമാകുന്നത്.


0 അഭിപ്രായങ്ങള്‍