റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയതിന് കേസെടുത്തു; വാഹനം കസ്റ്റഡിയിൽ.



 കാക്കൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ കാക്കൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്ത് കക്കൂസ് മാലിന്യം തള്ളിയതിൽ  പോലീസ് കേസെടുത്തു. മാലിന്യം കൊണ്ടു വന്നതെന്ന് സംശയിക്കുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തിട്ടുള്ളത്. ബുധനാഴ്ച പുലർച്ചെയാണ് പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള സ്റ്റേഡിയത്തിലും സമീപത്തെ വയലുകളിലും, വഴിയിലുമായി കക്കൂസ് മാലിന്യം ഒഴുകി വിട്ടത്. ഏതാനും  ദിവസങ്ങൾക്കു മുമ്പ് കാക്കൂർ അപ്പുറം തോടിന് സമീപത്തും കക്കൂസ് മാലിന്യം ഒഴുകിയിരുന്നു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Photo: കക്കൂസ് മാലിന്യം കൊണ്ടുവന്നതായി കരുതുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ