അറിവ് പകര്‍ന്ന് നല്‍കുന്നത് മഹത്തായ കാര്യം -
(ഇ സുലൈമാന്‍ മുസ് ലിയാര്‍)
നരിക്കുനി :-അറിവ് പകര്‍ന്ന് നല്‍കുന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ പറഞ്ഞു. മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചയുടെ സമാപന സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എം സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുതുബുല്‍ ആലം ഇംസാര്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ 70 ഖുത്വുബികള്‍ക്ക് ചടങ്ങില്‍ സനദ് നല്‍കി. കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.  30 ലേറെ ഡോക്ടര്‍മാരും 100 ലേറെ എഞ്ചിനീയര്‍മാരും ഇതിനകം സി എം സെന്ററില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റ് മേഖലകളിലും വിവിധ സര്‍ക്കാര്‍ ജോലികളിലും ധാര്‍മിക ബോധമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരാണ്.
ആത്മീയ ദിക്‌റ് ദുആ സമ്മേളനത്തിന് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂരിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. സി എം സെന്റര്‍ ജനറല്‍ സെക്രട്ടി ടി കെ അബ്ദുറഹ് മാന്‍ ബാഖവി സന്ദേശ പ്രഭാഷണം നടത്തി. പി ഹസന്‍ മുസ്്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, യു കെ അബ്ദുല്‍ മജീദ് മുസ്്‌ലിയാര്‍, മുഹമ്മദ് ബാഖവി, ടി കെ മുഹമ്മദ് ദാരിമി, ഹമീജാന്‍ ലത്വീഫി ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ ബായാറിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ച  സമാപന  ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തോടെ പരിപാടി സമാപിച്ചു. സമാപന സംഗമത്തിന് സി എം സെന്റര്‍ ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി സ്വാഗതവും ശംസുദ്ധീന്‍ മാസ്റ്റര്‍ രാമല്ലൂര്‍ നന്ദിയും പറഞ്ഞു.

ഉച്ചക്ക് നടന്ന മുഹിബ്ബുകളുടെ സംഗമം ഏറെ ശ്രദ്ധേയമായി. അബൂബക്കര്‍ സഖാഫി വെണ്ണക്കോടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ സി എം മുഹമ്മദ് അബുബക്കര്‍ സഖാഫി, കെ ആലിക്കുട്ടി ഫൈസി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.


ഫോട്ടോ

മടവൂര്‍ സി എം സെന്ററില്‍ സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചയുടെ സമാപന ദിക് ര്‍ ദുആ സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.