ദോശയും ,ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; മലബാർ സ്പിന്നിങ് മില്ലിലെ ക്യാന്റീന്‍ പൂട്ടിച്ചു
26.05.2022
കോഴിക്കോട്: ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് തിരുവണ്ണൂരിലാണ് സംഭവം. ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് മലബാര്‍ സ്പിന്നിങ് മില്ലിലെ ക്യാന്റീന്‍ പൂട്ടിച്ചു.
വ്യാഴാഴ്ച രാവിലെ ഇവിടെനിന്ന് ദോശയും ചമ്മന്തിയും കഴിച്ച ശേഷമാണ് ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.
ഇരുപതോളം തൊഴിലാളികള്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഫാറൂഖ് ഇ.എസ്.ഐ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.

0 അഭിപ്രായങ്ങള്‍