ഹജ്ജ് പഠന ക്ലാസ്സ്‌

നരിക്കുനി :- വർഷങ്ങളായി മടവൂർ സി എം സെന്ററിൽ നടത്തി വരാറുള്ള ഹജ്ജ് പഠന ക്ലാസ്സ്‌ ഈ മാസം 29,30 തിയ്യതികളിൽ സി എം സെന്ററിൽ നടക്കും. രാവിലെ 9.30ന് തുടങ്ങുന്ന ക്ലാസ്സിന് കെ ആലിക്കുട്ടി ഫൈസി മടവൂർ നേതൃത്വം നൽകും. ടി കെ അബ്ദുറഹ്മാൻ ബാഖവി,ടി കെ മുഹമ്മദ്‌ ദാരിമി, മുസ്തഫ സഖാഫി സംബന്ധിക്കും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ഹുസൈൻ മാസ്റ്റർ, ബക്കർ ഹാജി, ഹുസൈൻ ഹാജി, സൈനുദ്ധീൻ സംസാരിച്ചു.