കെ.ഇ.ആർ പരിഷ്ക്കരണം വിദ്യാഭ്യാസ അവകാശ നിയമത്തെ വെല്ലുവിളിക്കുന്നു - എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ


കോഴിക്കോട്:  സർക്കാരിൻ്റെ കെ.ഇ.ആർ പരിഷ്ക്കരണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്.സർക്കാർ നിർദ്ദേശമനുസരിച്ച് ഒഴിവു വരുന്ന തസ്തികകളിൽ അധ്യാപകരെ നിയമിച്ചു വരുമ്പോഴേക്കും അക്കാദമിക വർഷത്തിൽ സപ്തംബർ എങ്കിലും കഴിയും.ഈ രീതിയിൽ പോയാൽ ജൂണിൽ വിദ്യാർത്ഥികൾ സ്കൂളിൽ വരുമ്പോൾ അധ്യാപകരില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്.മാനേജർമാരുടെ അധികാരം കവർന്നെടുക്കുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം അറിയിച്ചു 

                  അളകാപുരി ഹോട്ടലിൽ വെച്ചു നടന്ന സമ്മേളനം   കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പൂമംഗലം അബ്ദുറഹ്മാൻ ആധ്യക്ഷം വഹിച്ചു. നാസർ എടരിക്കോട് മുഖ്യ പ്രഭാഷണം നടത്തി.ബൈജു പണിക്കർ, തോമസ് കോശി, ടി.ഒ.ഭാസ്ക്കർ, ബംഗ്ലത്ത് മുഹമ്മദ്,  അരവിന്ദൻ മണ്ണൂർ, മൂസ കാടാമ്പുഴ,ഭാസ്കരൻ മാസ്റ്റർ,  പി കെ അൻവർ,  ടി പി രാജീവൻ കച്ചേരി, സത്യകുമാർ, സബീലുദ്ധീൻ,എന്നിവർ പ്രസംഗിച്ചു.

എൻ.വി.ബാബുരാജ് സ്വാഗതവും ബാബു സർവോത്തമൻ നന്ദിയർപ്പിച്ചു.