ദുരൂഹ സാഹചര്യത്തിൽ  കുട്ടമ്പൂർ സ്വദേശിയായ യുവതി മരിച്ചു; 


22.05.2022. 


രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോയ യുവതി അമിതമായി ഗുളികകൾ ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കൂർ  കൂട്ടമ്പൂർ സ്വദേശി അശ്വതി (29) ആണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.അവശനിലയിലായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം അറിയിക്കുകയായിരുന്നു. രക്തസമ്മർദ്ദം വളരെ കുറഞ്ഞ അളവിലാണ് യുവതി എത്തിയത്. ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിവുപോലെ വീട്ടിൽ നിന്ന് ജോലിക്ക് പോയതാണ് അശ്വതിയെന്ന് അച്ഛൻ പറയുന്നു. പൊലീസിലും ,ബന്ധപ്പെട്ടവർക്കും പരാതി നൽകി.