ചരമം:-


KK സുലൈമാൻ മുസ്‌ലിയാർ  (80)


:06.06.2022 


നരിക്കുനി: കുണ്ടായി കാരക്കുന്നുമ്മൽ സുലൈമാൻ മുസ്‌ലിയാർ (മുക്രിക്കായി - 80വയസ്സ്) നിര്യാതനായി, ദീർഘ കാലം കുണ്ടായി ജുമാ മസ്ജിദിൽ മുഅദ്ദിനായും, മദ്രസാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊട്ടയോട്ട് താഴം, കപ്പുറം തുടങ്ങിയ മഹല്ലുകളിലും ജോലി ചെയ്തിട്ടുണ്ട്. കുണ്ടായിയിലെയും പരിസര പ്രദേശങ്ങളിലെയും രണ്ട് മൂന്ന് തലമുറകൾക്ക് അലിഫിൻ്റെ അക്ഷര വെളിച്ചം പകർന്ന ഉസ്താദാണ് മരണപ്പെട്ടത്. 

ഭാര്യ: ആമിന, മക്കൾ: മുജീബ്, ജാഫർ, അബ്ദുൾജബ്ബാർ, മുഹമ്മദ്‌, റംല. മരുമക്കൾ: സുലൈമാൻ (ഇയ്യാട്), മൈമൂന, സൗദ, സുഹ്റ, നസീറ. ,