ലോക സംഗീത ദിനത്തിൽ നരിക്കുനിയിൽ വിദ്യാർത്ഥികളുടെ സംഗീത ട്രൂപ്പ് :-


നരിക്കുനി: നരിക്കുനി ഗവ.ഹയർസെകന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സംഗീത ട്രൂപ്പ്‌ 'വൈറ്റ്‌ ആഞ്ചൽസ്'‌ പ്രശസ്ത സിനിമ പിന്നണി ഗായകൻ സൂരജ്‌ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ലോക സംഗീത ദിനത്തിലാണ് ബാൻഡിന് ആരംഭം കുറിച്ചത്‌. വൈറ്റ്‌ബാൻഡിന്റെ ആദ്യ സംഗീത വിരുന്നും അരങ്ങേറി.


സംഗീത ദിനാഘോഷ പരിപാടിയിൽ ഹെഡ്‌ മിസ്ട്രസ്‌ ആസ്യ അധ്യക്ഷത വഹിച്ചു. വിജിത് മാസ്റ്റർ, ഷീബ ടീച്ചർ എന്നിവർ ആശംസ നേർന്നു. ബാൻഡ്‌ നാമം നിർദേശിച്ച എട്ടാം തരം വിദ്യാർത്ഥി അദിത്തിന് ഉപഹാരം നൽകി. സംഗീതാധ്യാപിക റ്റീന ടീച്ചർ സ്വാഗതവും അർജുൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

.