വായനാ ദിനാചരണവും ഡിപ്പാർട്ട്മെൻ്റ് ലൈബ്രറി ഉദ്ഘാടനവും സംഘടിപ്പിച്ചു.



നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻ്റ് സയൻസ് കോളേജ് ഡിപ്പാപ്പാർട്ട്മെൻ്റ് ഓഫ് സോഷ്യോളജിക്ക് കീഴിൽ വായനാദിനാഘോഷവും ഡിപ്പാർട്ട്മെൻ്റ് ലൈബ്രറി ഉദ്ഘാടനവും നടന്നു.


ബൈത്തുൽ ഇസ്സ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ടി.എ മുഹമ്മദ് അഹ്സനി ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചു..


തുടർന്ന് നടന്ന വായനാദിനാചരണ പരിപാടിയിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക  പ്രകാശനകർമ്മം നിർവ്വഹിച്ച് പ്രിൻസിപ്പാൾ പ്രൊ. എൻ.അബ്ദുറഹ്മാൻ വായനാദിന സന്ദേശ പ്രഭാഷണം നടത്തി. 


ഡിപ്പാർട്ട്മെൻ്റ് ഹെഡ് രസ്ന എൻ.വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് മഹ്സൂൽ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.


വൈസ് പ്രിൻസിപ്പാൾ ഷമീർ . കെ ആശംസകളർപ്പിച്ച് സംസാരിച്ചു. സുജിത് എസ്.വി സ്വാഗതവും ഷാഹിദ് കെ.പി നന്ദിയും പറഞ്ഞു.