മാതൃകയായി നരിക്കുനി പഞ്ചായത്ത്പ്രസിണ്ടും മെമ്പർമാരും :-

 ---------------------------        

 "ഞങ്ങളും കൃഷിയിലേക്ക്"   എന്ന  പദ്ധതിയുടെ ഭാഗമായി നരിക്കുനി പഞ്ചായത്ത് പതിമൂന്നാംവാർഡിലെ വെങ്ങിണ്ടോറ മലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ.സലീമിന്റെ നേതൃത്വത്തിൽ മെമ്പർമാർ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം രാവിലെ 8 മണി മുതൽ 10.30 വരെ രണ്ടര മണിക്കൂർ കാട് വെട്ടിയും തൂമ്പ പണിയെടുത്ത് കൊണ്ടും മാതൃകയായി .

വർഷങ്ങളായി തരിശായി കിടക്കുന്ന ഒരു ഏക്കറയോളം വരുന്ന സ്ഥലമാണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുംമെമ്പർമാരും തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം പങ്ക് ചേർന്നത്.

ജനപ്രതിനിധികളുടെ തൊഴിലാളികളോടൊപ്പമുള്ള തൊഴിൽ പങ്കാളിത്വം തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വലിയ കൗതുകമായി. 

തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട്  ഞങ്ങളും കൃഷിയിലേക്ക്എന്ന പദ്ധതിയുടെഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീമിന്റെ നേതൃത്വത്തിൽ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ, മെമ്പർമാരായ മൊയ്‌തി നേരോത്ത് ,ടി. രാജു, സുബൈദ കൂടത്തൻ കണ്ടി, മിനി വി.പി, എന്നിവരാണ് തൊഴിലാളികളോടൊപ്പം ചേർന്നത്.