ഇരട്ടകൾക്ക് ഇരട്ടി മധുരവുമായി ഫുൾ എ പ്ലസ് 

➖➖➖➖➖➖➖➖➖➖➖

മടവൂർ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളും ഇരട്ട സഹോദരങ്ങളുമായ അഫീഹ അബൂബക്കർ, അസ്ലഹ് അബൂബക്കർ എന്നിവർക്കാണ് ഇരട്ടി മധുരവുമായി എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്.

മടവൂർ പൈമ്പാലുശ്ശേരി സ്വദേശി കുരിക്കത്തൂർ അബൂബക്കറിന്റെയും, ബുഷ്‌റയുടെയും  മക്കളാണ് ഈ മിടുക്കർ.എട്ടാം തരം മുതൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. സഹോദരൻ അഫ്ലഹ്.