ചക്കാലക്കൽ എച് എസ്‌ എസ്‌ ൽ ലോക രക്തദാന ദിനം ആചരിച്ചു

************************

ചക്കാലക്കൽ എച് എസ്‌ എസ്‌ ജെ ആർ സി  യൂണിറ്റ് രക്ത ദാന ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

 ജെ ആർ സി കേഡറ്റുകൾ രക്ത ദാന സന്ദേശ യാത്ര നടത്തി. തുടർന്ന് ബെസ്റ്റ് പോളിക്ലിനിക്ക് കൊടുവള്ളിയുടെ സഹായത്താൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി. ചടങ്ങിൽ പി.അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജാഫർ.കെ, ജുമാന ടീച്ചർ, എന്നിവർ പ്രസംഗിച്ചു. ജെ ആർ സി കൗൺസിലർ ധന്യ ടീച്ചർ നന്ദിയും പറഞ്ഞു.