വായന ദിനത്തിൽ മുതിർന്ന വായനക്കാരിയെ ആദരിച്ചു

      കണ്ടോത്ത്പാറ : വായന ദിനത്തിൽ ദേശീയ വായനശാല & ഗ്രന്ഥാലയം വനിത വേദി വായനശാലയുടെ വനിത - വയോജന പുസ്തക വിതരണ പദ്ധതിയിലെ ഏറ്റവും മികച്ച മുതിർന്ന വായനക്കാരിയായ ശ്രീമതി പടിയങ്ങാട്ട് രാജമ്മയെ അവരുടെ വീട്ടിലെത്തി ആദരിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ കെ. സർജാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ പി.പി.അബ്ദുൾ ഗഫൂർ അധ്യക്ഷനായി. വനിത വേദിയുടെ ഉപഹാരം ലില്ലി തേണ്ടമ്പലത്ത് നൽകി. ജിഷ പി.കെ,റഷീദ കെ തുടങ്ങിയവർ സംസാരിച്ചു. ലിജിന എം.പി. സ്വാഗതവും ബീന വേണുഗോപാൽ നന്ദിയും പറഞ്ഞു.