എസ്.കെ.ജെ.എം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ ഇബ്രാഹിം മുസ്ലിയാരെ ആദരിക്കലും ഹാജിമാർക്കുള്ള യാത്രയയപ്പും നടത്തി :-


 ഏകരൂൽ:കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ എസ്.കെ.ജെ.എം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ ഇബ്രാഹിം മുസ്ലിയാരെ ആദരിക്കലും ഹാജിമാർക്കുള്ള യാത്രയയപ്പും നടത്തി.

    ഇയ്യാട് ഖത്വീബ്                              അബ്ദുസ്സലാം ഫൈസി പെരുവില്ലി പരിപാടി ഉദ്ഘാടനം ചെയ്തു. വീര്യമ്പ്രം മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി. പരിപാടിയിൽ എസ്.കെ.ജെ.എം ട്രഷറർ കെ.കെ ഇബ്രാഹിം മുസ്‌ലിയാർ ഹാജിമാർക്ക് നസ്വീഹത്ത് നൽകി. ദാറുൽ ഹിദായ പ്രസിഡന്റ് സി.പി തറുവെയ്ക്കുട്ടി മാസ്റ്റർ കെ.കെ ഇബ്രാഹിം മുസ്‌ലിയാരെ ആദരിച്ചു. സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും ഹാഫിള് ആദിൽ പെരുമ്പള്ളി ഖിറാഅത്തും സിദ്ദീഖ് റഹ്മാനി വേളം പ്രാർത്ഥനയും ജെ.ടി.എസ് പ്രസിഡന്റ് സാബിത്ത് പാലങ്ങാട് നന്ദിയും പറഞ്ഞു. എ.കെ അഹമ്മദ് മാസ്റ്റർ, കെ ലത്തീഫ് മാസ്റ്റർ,വി.കെ റഷീദ് മാസ്റ്റർ, അബൂബക്കർ ഹാജി വള്ളിയോത്ത്,ടി.വി മജീദ് മാസ്റ്റർ കുളിരാന്തിരി എന്നിവർ സംസാരിച്ചു.