വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ജനവിധി മുന്നറിയിപ്പ്: കോടിയേരി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ ഡി എഫിനുള്ള മുന്നറിയിപ്പാണ്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തും. എന്നാല്‍, പരാജയം കെ റെയിലിനെതിരായ ജനവികാരത്തിന്റെ ഭാഗമല്ലെന്നും കോടിയേരി പ്രതികരിച്ചു.


യു ഡി എഫിന്റെ കോട്ടയായിട്ടും തൃക്കാക്കരയില്‍ 2,244 വോട്ടുകളുടെ വര്‍ധന എല്‍ ഡി എഫിനുണ്ടായി. എന്നാല്‍, അവിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ഈ വര്‍ധന പോരെന്നും സി പി എം സെക്രട്ടറി തുറന്നു സമ്മതിച്ചു.