നരിക്കുനി ഗവ: ഹൈസ്കൂൾ 1978 SSLC ബാച്ചിന്റെ കൂട്ടായ്മയായ "നരിക്കുനി ജി എച്ച് എസ് 10 th ഗ്രീൻ78 " വട്ടപ്പാറ പ്പൊയിൽ വേയാട്ടും ചാലിൽ കൂട്ടുകൃഷി സംരംഭം ആരംഭിച്ചു. കർഷകർ, വീട്ടമ്മമാർ , കൂലിപ്പണിക്കാർ, റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാർ/ അദ്ധ്യാപകർ, ബിസിനസുകാർ , പൊതുപ്രവർത്തകർ , മടങ്ങിയെത്തിയ പ്രവാസികൾ എന്നിവരുൾപ്പെടുന്ന കൂട്ടായ്മയാണ് "ഞങ്ങളും കൃഷിക്കാർ " എന്ന പേരിൽ കൃഷി ആരംഭിച്ചത്. പ്രസിഡണ്ട് സി.രാധയുടെ അദ്ധ്യക്ഷതയിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലിം ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് , നരിക്കുനി കൃഷി ഓഫീസർ ദാന മുനീർ, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഉപദേശക സമിതി അംഗം ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ഇഖ്ബാൽ കോട്ടു വറ്റ, ഉസ്സയിൽ മാസ്റ്റർ കോട്ടുവറ്റ, വിജയൻ മടവൂർ, എ.പി. അക്ഷയ കുമാർ, ഷംസുദ്ദീൻ പന്നൂർ, ടി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. യു.പി മുഹമ്മദ് സ്വാഗതവും യു.കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. വാഴക്കന്നുകൾ , മാവിൻ തൈകൾ, പ്ലാവിൻ തൈകൾ , എന്നിവ നട്ടു. പച്ചക്കറി കൃഷി നടത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകുകയും കൃഷി ഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ വിതരണം നടത്തുകയും ചെയ്തു.


0 അഭിപ്രായങ്ങള്‍