മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ആലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്പ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പുത്തന്‍ പറമ്പില്‍ ഉദയഭാനു- ലിസി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്.  വീട്ടിലെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം.


തോട്ടിയില്‍ ഉപയോഗിച്ചിരുന്ന വളഞ്ഞ കമ്പി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയില്‍ വീഴുകയായിരുന്നു. തലയില്‍ തറച്ച കമ്പി ഊരിയെടുത്ത് ഹരികൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.