മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു :-


:29.06.2022

 

വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജിപ്രഖ്യാപനം.


വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന സർക്കാറിന്‍റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കെയാണ് അതിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിപ്രഖ്യാപനം നടത്തുന്നത്. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെബി പർദിവാല എന്നിരടങ്ങുന്ന അവധിക്കാല ബെഞ്ചിന്‍റേതായിരുന്നു വിധി.


ഇതുമായി ബന്ധപ്പെട്ട രൂക്ഷമായ വാക്കുതര്‍ക്കമാണ് കോടതിയില്‍ നടന്നത്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മഹാരാഷ്ട്ര ഗവർണർക്കും മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വിമതശിവസേന നേതാവ് ഏക്നാഥ് ഷിൻഡേയ്ക്കും വേണ്ടി ഹാജരായി.